Image

കൈയിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു; തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

Published on 23 September, 2026
കൈയിലെ കൊഴുപ്പ്  നീക്കാൻ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു; തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിനെതിരേ പരാതി നൽകി കുടുംബം

തിരുവല്ല: കൈയിലെ കൊഴുപ്പ്  നീക്കാനായുള്ള ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വീട്ടിൽ വി.ജി. വിദ്യ(45)ആണ് മരിച്ചത്. വീടിനോട് ചേർന്ന് ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു വിദ്യ. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണം എന്നാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.

ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് ക്ലിനിക്കിൽ കൈയിലെ കൊഴുപ്പ് നീക്കാനായി ഈ മാസം 16നാണ് വിദ്യയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് മുമ്പായി അനസ്തേഷ്യ നൽകിയിരുന്നു. പതിനൊന്നരയോടെ നടത്തിയ സർജറിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉച്ച 2.15ഓടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ മരണപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക