
മസ്‌കത്ത്: ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ദിയോറ സ്വദേശിയായ സൂരജ് യാദവ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് വരിക ആയിരുന്ന 'എം.വി കേപ് ദാവോ' (MV Cape Dao) എന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഇന്ന് ഉച്ചക്ക് ഇന്ത്യൻ സമയം 12 മണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ഇറാൻ റെവലൂഷനറി ഗാർഡാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ആന്റി ഷിപ് മിസൈലുകൾ ഉപയോഗിച്ചാണ് ചരക്ക് കപ്പലിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ ആണ് സൂരജ് യാദവ് കൊലപ്പെട്ടത്. ഈ കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ഇന്ത്യക്കാരാണ്.