
ഇന്ത്യൻ അമേരിക്കൻ സമൂഹം നേരിടുന്ന കുടിയേറ്റ പ്രശ്നങ്ങളെ കുറിച്ചു സമൂഹത്തിന്റെ പ്രതിനിധികൾ മാസച്യുസെറ്സിലെ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ജിം മക്ഗവേണുമായി സംസാരിച്ചു. വിദ്യാർഥികളെയും കുടുംബങ്ങളെയും ആരോഗ്യ രക്ഷാ പ്രഫഷനലുകളെയും ബാധിക്കുന്ന പ്രശ്നങ്ങൾ അവർ ചർച്ച ചെയ്തു.
ഷ്റുബറി ഇന്ത്യാ വോഴ്സസ്റ്റർ സെന്ററിൽ നടന്ന യോഗത്തിൽ പ്രഫഷനലുകൾ, സംരംഭകർ, ഡോക്ടർമാർ, പൗരാവകാശ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സമൂഹത്തിന്റെ വർധിച്ചു വരുന്ന രാഷ്ട്രീയ പങ്കാളിത്തം ചർച്ചയായി. ഇരു പാർട്ടികളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യ-യുഎസ് സിവിൽ ന്യുക്ലിയർ കരാറിനെ കുറിച്ചു യുഎസ് ഇന്ത്യ സെക്യൂരിറ്റി കൗൺസിൽ പ്രസിഡന്റ് രമേശ് വിശ്വനാഥ് കപൂർ പരാമർശിച്ചു. ഇരു പാർട്ടികളും പൊതുവായ വിഷയങ്ങൾക്കു വേണ്ടി ഒന്നിക്കുമ്പോൾ ഉണ്ടാവുന്ന നേട്ടമാണ് അതു കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മക്ഗവേർണിന്റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച സമൂഹ നേതാക്കൾ അദ്ദേഹത്തെ എത്തിപ്പിടിക്കാൻ എളുപ്പമാണെന്നു ചൂണ്ടിക്കാട്ടി.
Indian Americans raise immigration issues