Image

ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം; ക്രിക്കറ്റ് താരം കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

Published on 23 September, 2026
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടം; ക്രിക്കറ്റ് താരം കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വിജയ്

ചെന്നൈ : ജപ്പാനില്‍ നടന്ന 2026 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗം കമാലിനിക്ക് 75 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച വിജയ് തമിഴ്നാട്ടില്‍ നിന്നുള്ള യുവതാരത്തിന് പ്രത്യേക അംഗീകാരവും നല്‍കുകയായിരുന്നു. 

കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്നലെ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയപ്പോള്‍, ശ്രീലങ്ക 69 റണ്‍സിന് പുറത്തായി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്. കൂടാതെ ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാമത്തെ കിരീട നേട്ടവും.

ഫൈനലില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും, ഫൈനലിലേക്കുള്ള കുതിപ്പില്‍ ജപ്പാനും ബംഗ്ലാദേശിനുമെതിരായ വിജയങ്ങളില്‍ കമാലിനി പങ്കാളിയായിരുന്നു. ജപ്പാനെതിരായ മത്സരത്തില്‍ നേരിട്ട രണ്ട് പന്തുകളിലും റണ്‍സൊന്നും എടുക്കാതെ പുറത്തായ താരം, സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ മൂന്ന് റണ്‍സ് നേടി. 

2008 ജൂലൈ 20-ന് മധുരയില്‍ ജനിച്ച കമാലിനി, ലെഗ് സ്പിന്‍ കൂടി എറിയുന്ന, ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററാണ്. വളരെ വേഗത്തിലാണ് കായികരംഗത്ത് അവര്‍ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചത്. 2024-ല്‍ തമിഴ്നാട് അണ്ടര്‍-19 വനിതാ ടി20 ട്രോഫി നേടിയപ്പോള്‍ 311 റണ്‍സ് അടിച്ചുകൂട്ടിയ കമാലിനി, ഇന്ത്യയുടെ കന്നി അണ്ടര്‍-19 വനിതാ ഏഷ്യാ കപ്പ് വിജയത്തിലും 2025-ലെ അണ്ടര്‍-19 വനിതാ ടി20 ലോകകപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2025 ഡിസംബറിലാണ് കമാലിനി ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായി. 

പാരിതോഷികം നല്‍കിയതിന് മുഖ്യമന്ത്രി സി ജോസഫ് വിജയിയെയും തമിഴ്നാട് സര്‍ക്കാരിനെയും കമാലിനി നന്ദി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക