Image

യുഎസ്-ഇറാൻ ചർച്ച ന്യൂ യോർക്കിൽ നടന്നു; പ്രതീക്ഷ ഉയർത്തി ട്രംപ് (പിപിഎം)

Published on 23 September, 2026
യുഎസ്-ഇറാൻ ചർച്ച ന്യൂ യോർക്കിൽ നടന്നു; പ്രതീക്ഷ ഉയർത്തി ട്രംപ് (പിപിഎം)

ന്യൂ യോർക്കിൽ യുഎൻ ജനറൽ അസംബ്ലി സന്ദർശനത്തിനെത്തിയ ഇറാൻ പ്രതിനിധി സംഘം യുഎസ് ഉദ്യോഗസ്ഥന്മാരുമായി ചർച്ച നടത്തിയെന്നു സ്ഥിരീകരണം. ഇറാനെ തുടച്ചു നീക്കുമെന്നു പ്രസിഡന്റ് ട്രംപ് അസംബ്ലിയിൽ പ്രസംഗിച്ചതിനു പിന്നാലെയാണ് ഈ ചർച്ച നടന്നത്.

തന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവർ നടത്തിയ ചർച്ചകൾ 'വളരെ നന്നായിരുന്നു' എന്നു പ്രസംഗത്തിനു ശേഷം ട്രംപ് തന്നെ പറഞ്ഞു. "കൂടുതൽ ചർച്ചകൾ ഭാവിയിൽ ഉണ്ടാവും."

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മൂന്നു മണിക്കൂർ നീണ്ട പങ്കെടുത്തെന്നു ഇറാന്റെ സർക്കാർ ടെലിവിഷൻ അറിയിച്ചു.

മധ്യസ്ഥരാണ് മാസങ്ങൾക്കു ശേഷം നടന്ന ചർച്ചയ്ക്കു കളമൊരുക്കിയതെന്നു വിറ്റ്കോഫ് പറഞ്ഞു.

US-Iran talks held in New York 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക