
പാക്കിസ്ഥാനു യുഎസ് നൽകിയിട്ടുള്ള എഫ്-16 പോർവിമാനങ്ങൾ പുതുക്കി ഉഷാറാക്കാൻ നൽകുന്ന $686 മില്യന്റെ വിശദാംശങ്ങൾ പെന്റഗൺ പുറത്തു വിട്ടു. ഈ വിമാനങ്ങളുടെ പ്രവർത്തനശേഷി 2040 വരെ നീട്ടുന്നതുമാണ് ഈ സഹായം.
അത്യാധുനിക ലിങ്ക്-16 കമ്മ്യൂണിക്കേഷൻ സിസ്റ്റം ഈ വിമാനങ്ങളിൽ ലഭ്യമാക്കും. പാക്കിസ്ഥാൻ 92 ലിങ്ക്-16 സംവിധാനങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നു പെന്റഗൺ പറയുന്നു.
മൊത്തം സഹായത്തിൽ $37 മില്യൺ സുപ്രധാന പ്രതിരോധ ഉപകരണങ്ങൾക്കുള്ളതാണ്. ബാക്കി $649 മില്യൺ മറ്റു ഉപകരണങ്ങൾക്കും.
പാക്കിസ്ഥാന്റെ ദേശീയ സമ്പാദ്യത്തിൽ നിന്നാണ് ഇതിനുള്ള പണം വരിക.
സൈനികർക്കു പരിശീലനം നൽകുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഗവൺമെന്റും എൻജിനിയർമാരും സഹായിക്കും.
ടെക്സസ് ഫോർട്ട് വർത്തിലെ ലോക്ഹീഡ് മാർട്ടിൻ ആണ് പ്രധാന കോൺട്രാക്ടർ. പാക്കിസ്ഥാൻ അവരുമായി സംസാരിച്ചു ഉറപ്പിക്കും.
US details $686mn Pakistan F-16 upgrade