Image

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ

Published on 22 September, 2026
കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ

യൂത്ത് കോൺഗ്രസ് നേതാവിനെ ഓഫീസിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി പൊയ്നാച്ചി കൊളംകുന്നിലെ ഹരികൃഷ്ണനെയാണ് ഓഫീസിന്റെ രണ്ടാം നിലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

പൊയ്നാച്ചിയിൽ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയായിട്ടും എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി.

പോലീസ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് ഹരികൃഷ്ണനെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനാർദനന്റെയും രമയുടെയും മകനാണ്. ഒരു സഹോദരനുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബന്ധപ്പെട്ട വാർത്തകൾ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക