Image

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ നാലുപേര്‍ മരിച്ചു, ആറുപേരെ കാണാതായി

Published on 22 September, 2026
ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ നാലുപേര്‍ മരിച്ചു, ആറുപേരെ കാണാതായി

ടോക്കിയോ ; ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ നാലുപേര്‍ മരിച്ചു. ആറുപേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. കനഗാവ, ചിബ പ്രവിശ്യകളിലുണ്ടായ മണ്ണിടിച്ചിലിലാണ് മരണങ്ങള്‍ സംഭവിച്ചത്. ചുഴലിക്കാറ്റ് മൂലം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരികയും ചെയ്തു. ഇന്ന് ചുഴലിക്കാറ്റ് ജപ്പാന്റെ കിഴക്കന്‍ തീരത്തുനിന്ന് അകന്നതിനെ തുടര്‍ന്ന് മിക്ക ഒഴിപ്പിക്കല്‍ നിര്‍ദേശങ്ങളും പിന്‍വലിച്ചു. 

തിങ്കളാഴ്ച ചുഴലിക്കാറ്റ് അതിശക്തമായിരുന്ന സമയത്ത്, അധികൃതര്‍ ‘ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യം’ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും 19 ലക്ഷം ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക