Image

അന്നദാനത്തിനായി തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Published on 22 September, 2026
അന്നദാനത്തിനായി തിളച്ച സാമ്പാർ മാറ്റി വയ്ക്കുന്നതിനിടെ  ചെമ്പിലേക്ക് വീണ്  യുവതിക്ക് ദാരുണാന്ത്യം

വിജയവാഡ: ആന്ധ്രാപ്രദേശിൽ ഗണേശോത്സവത്തോട് അനുബന്ധിച്ചു നടന്ന അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാറിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. വിജയവാഡയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. വിജയവാഡ സ്വദേശിനി സുജാത (46)യാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ഭക്തർക്കായുള്ള അന്നദാനത്തിനു വേണ്ട ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കവേ പാചകപ്പുരയിലാണ് സംഭവം. സാമ്പാർ പാത്രം മാറ്റിവെക്കാൻ സഹായിക്കുന്നതിനിടെ സുജാത അബദ്ധത്തിൽ തിളയ്ക്കുന്ന സാമ്പാറിലേക്ക് വീഴുകയായിരുന്നു. സുജാതയും മറ്റൊരാളും കൂടി വലിയ ചെമ്പ് കൊണ്ടുപോകുന്നതും സുജാത അതിലേക്ക് വീഴുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ സംഘാടകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ സുജാത മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. യുവതി പാത്രത്തിലേക്ക് വീഴാനിടയായ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക