Image

എഫ് എ എ സാങ്കേതിക പ്രശ്നം മൂലം 1,000 ഫ്ലൈറ്റുകൾ വൈകി, പ്രമുഖ എയർപോർട്ടുകളെ ബാധിച്ചു (പിപിഎം)

Published on 22 September, 2026
എഫ് എ എ സാങ്കേതിക പ്രശ്നം മൂലം 1,000 ഫ്ലൈറ്റുകൾ വൈകി, പ്രമുഖ എയർപോർട്ടുകളെ ബാധിച്ചു (പിപിഎം)

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ (എഫ് എ എ) ഉപകരണങ്ങൾ പ്രവർത്തിക്കാതെ വന്നതു മൂലം തിങ്കളാഴ്ച്ച നോർത്ത്ഈസ്റ്റ് അമേരിക്കയിലെ അര ഡസനിലേറെ  വിമാനത്താവളങ്ങളിൽ ആയിരത്തിലേറെ ഫ്ലൈറ്റുകൾ താളം തെറ്റി. ന്യൂ യോർക്ക് ജെ എഫ് കെ, ല ഗാർഡിയ, നുവാർക്ക് ലിബർട്ടി എന്നിവ അതിൽ ഉൾപ്പെടുന്നു.  

ന്യൂ യോർക്കിൽ യുഎൻ ജനറൽ അസംബ്ലിക്ക് ലോകനേതാക്കൾ എത്തുന്ന നേരത്താണ് ഈ പ്രതിസന്ധി ഉണ്ടായത്.

ജെ എഫ് കെ, ല ഗാർഡിയ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ പല വിമാനത്താവളങ്ങളിലും പിടിച്ചിട്ടു എന്ന് ഫ്ലൈറ്റ്റഡാർ24 പറയുന്നു. റെറ്റർബോറോ, ഫിലാഡൽഫിയ, വെസ്റ്റ്ചെസ്റ്റർ കൗണ്ടി എയർപോർട്ട് എന്നിവിടങ്ങളിലും പ്രശ്നം ഉണ്ടായി.

ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം നുവാർക്കിൽ ഫ്ലൈറ്റുകൾ എത്തിത്തുടങ്ങി എന്നാണ്. എന്നാൽ അവിടെ നിരവധി ഫ്ലൈറ്റുകൾ വൈകി.

ഫിലാഡൽഫിയ ടെർമിനൽ റഡാർ അപ്പ്രോച്ച് കൺട്രോളിൽ ഒരു സർക്യൂട് പിഴവ് ഉണ്ടായെന്നു എഫ് എ എ അഡ്മിനിസ്ട്രേറ്റർ ബ്രയാൻ ബെഡ്ഫോർഡ് പറഞ്ഞു. പല എയർപോർട്ടുകളിലും അതു മൂലം റേഡിയോ-റഡാർ സേവനങ്ങൾ പാളി. രാവിലെ 10 മണിയോടെ ഉണ്ടായ തകരാർ മൂലം ആയിരത്തിലേറെ ഫ്ലൈറ്റുകളാണ് പ്രശ്നത്തിലായത്.

Over 1,000 flights hit at major airports after FAA equipment outage

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക