Image

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ നിന്ന് വയനാട്ടിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ആശ്വാസം

Published on 22 September, 2026
മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ നിന്ന് വയനാട്ടിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദേശം; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ആശ്വാസം

ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരായ വഞ്ചനാക്കേസ് വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരി കോടതിയിലേക്കാണ് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് വഞ്ചനാക്കേസും മാറ്റിയത്. ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ തന്നെ നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വഞ്ചനാ കേസില്‍ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ഈ കേസും വയനാട്ടിലേക്ക് മാറ്റണമെന്നുമാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആവശ്യപ്പെട്ടിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക