
നിർണായക കാലാവസ്ഥാ ദുരിതങ്ങൾ ഉണ്ടാവാൻ ഇടയുള്ള എൽ നിനോ സീസൺ നേരിടാൻ കാലിഫോർണിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യകാല കൊടുംകാറ്റുകൾ, തീരദേശ പ്രളയം തുടങ്ങിയ ദുരിതങ്ങൾ നേരിടാൻ സംസ്ഥാനത്തിന്റെ വിഭവസമാഹരണത്തിനു ഇതു സഹായകമാവുമെന്നു ഗവർണർ ഗവിൻ ന്യൂസമിന്റെ ഓഫിസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.
എൽ നിനോ രൂപം കൊണ്ടു റെക്കോർഡ് ഭേദിച്ച പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്നു അറിയിപ്പിൽ ചൂണ്ടിക്കാട്ടി. "അതു ശക്തി പ്രാപിച്ചു ചരിത്രത്തിലെ ഏറ്റവും കരുത്താർന്ന കാലാവസ്ഥാ പ്രശ്നമാകുമെന്നാണ് പ്രവചനം."
ഇരകളാവുന്ന സമൂഹങ്ങൾക്കു സഹായം എത്തിക്കാൻ സംസ്ഥാന ഏജൻസികൾക്കു ഗവർണറുടെ പ്രഖ്യാപനം നിർദേശം നൽകുന്നു. അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണം. അവശ്യ സാധനങ്ങൾ സംഭരിച്ചു വയ്ക്കണം.
പ്രളയം, മണ്ണിടിച്ചിൽ, തീരപ്രദേശത്തെ പ്രശ്നങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാദേശിക ഏജൻസികൾക്കു സഹായം നൽകണം.
എൽ നിനോയിൽ കിഴക്കൻ പാസിഫിക്കിൽ സമുദ്രങ്ങൾക്കു പതിവിലധികം ചൂട് ഉണ്ടാവുമെന്നാണ് വിദഗ്ധർ പറയുന്നത്.
California declares state of emergency for El Nino