
യുഎസ് ദൃശ്യ മാധ്യമങ്ങളുടെ ബഹിഷ്കരണത്തിനിടയിൽ വൈറ്റ് ഹൗസ് 24 മണിക്കൂറും സംപ്രേക്ഷണം ചെയ്യുന്ന 'ട്രംപ് ടി വി' ആരംഭിച്ചു. ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങളും പുതിയ അറിയിപ്പുകളും നൽകുന്ന ചാനലിൽ ട്രംപിന്റെ മുൻപുള്ള പ്രസംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ട്രംപ് 47ആം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങു ഉൾപ്പെടെ ചാനലിൽ കാണാം.
ന്യൂ യോർക്കിൽ തിങ്കളാഴ്ച്ച മേയർ സോഹ്രാൻ മാംദാനിയെ കണ്ട ട്രംപ് വാർത്താ മാധ്യമങ്ങളുടെ ബഹിഷ്കരണത്തെ പുച്ഛിച്ചു തള്ളി. "അവർക്കു ഒരിക്കലും എന്നെ ബഹിഷ്ക്കരിക്കാൻ ആവില്ല. അതു കൊണ്ട് ഞാൻ അതു കണക്കിലെടുക്കുന്നില്ല."
മാധ്യമങ്ങൾ സത്യം പറയണം എന്നു ട്രംപ് ആവർത്തിച്ചു. "അതിനുള്ള കടമ അവർക്കുണ്ട്."
White House launches 24/7 'Trump TV'