Image

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരൻ കൊല്ലപ്പെട്ടു

Published on 21 September, 2026
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. നാഗ വിഭാഗത്തിൽപ്പെട്ട 15 വയസ്സുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. തമെങ്‌ലോങ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തമേയി സബ്‌ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എൻ.കെ. മഹിൽലാക്ബൗവിന്റെ മകൻ എൻ.കെ. വിഫെൻബൗ ആണ് കൊല്ലപ്പെട്ടത്. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിനിടെ ഏകദേശം 20 തവണ വെടിയുതിർത്തതായി പ്രാദേശിക വൃത്തങ്ങൾ ആരോപിച്ചു

. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വടക്കൻ തമെങ്‌ലോങ്ങിലെ ഉൾപ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് സംഭവത്തിന് പിന്നാലെ ആശങ്ക ഉയർന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക