Image

ഗവി കെ.എസ്.ആർ.ടി.സി ബസിനു നേരെ തേനീച്ച ആക്രമണം; 17 യാത്രക്കാർക്ക് പരിക്കേറ്റു

Published on 21 September, 2026
ഗവി കെ.എസ്.ആർ.ടി.സി ബസിനു നേരെ  തേനീച്ച ആക്രമണം; 17 യാത്രക്കാർക്ക് പരിക്കേറ്റു

ഗവി വഴി കുമളിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർക്ക് നേരെ തേനീച്ച ആക്രമണം. കണ്ടക്ടർക്കും ഡ്രൈവർക്കും ഉൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. രാവിലെ അഞ്ചരക്ക് പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസിലെ യാത്രക്കാർക്ക് നേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്.

ആക്രമണശേഷം ബസിനുള്ളിൽ തേനീച്ച കൂടുകൂട്ടിയതിനാൽ ജീവനക്കാർക്കും മറ്റുള്ളവർക്കും കയറാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. ഗവി കഴിഞ്ഞ് കോഴിക്കാനത്ത് വച്ചായിരിന്നു സംഭവം. 55 യാത്രക്കാരും ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റവരെ വണ്ടിപ്പെരിയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേർ വണ്ടിപ്പെരിയാർ ആശുപത്രിയിലും പത്ത് പേർ പീരുമേട് താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വണ്ടിപ്പെരിയാറിൽ ചികിത്സ തേടിയ ഏഴ് പേരും ആശുപത്രിവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക