
തിരക്കിട്ട പരിപാടികളുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ന്യൂ യോർക്കിൽ എത്തി. മുതിർന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
യുഎൻ പൊതുസഭയുടെ ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കുന്ന അദ്ദേഹം ഉഭയകക്ഷി, ബഹുകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. ശനിയാഴ്ചയാണ് സമ്മേളനത്തിൽ അദ്ദേഹം സംസാരിക്കുക. ഇന്ത്യൻ സമയം ഞായറാഴ്ച്ച അർധരാത്രി പിന്നിട്ട് 12:30ന്.
ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് 193 യുഎൻ അംഗരാജ്യങ്ങളുടെ മുന്നിൽ ജയ്‌ശങ്കർ വ്യക്തമാക്കും.
Jaishankar arrives in New York