Image

സംസ്ഥാന നിയമസഭാ സമ്മേളനം ഒക്ടാേബർ 12 മുതൽ

Published on 21 September, 2026
സംസ്ഥാന നിയമസഭാ സമ്മേളനം ഒക്ടാേബർ 12 മുതൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് അടുത്തമാസം 12ന് തുടക്കമാവും. സ്വകാര്യ സർവകലാശാല ബിൽ, ഭൂമി പുനർവിതരണ ബിൽ (ലാൻഡ് റീ ഡിസ്ട്രിബ്യൂഷൻ ബിൽ) എന്നീ രണ്ട് ബില്ലുകളാണ് ഇത്തവണ പരിഗണിക്കപ്പെടുക. 

പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷം നടക്കുന്ന രണ്ടാമത്തെ സമ്മേളനത്തിലും എൽഡിഎഫിൽ ഉപനേതാവിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എന്നാൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ പവർകട്ടിന്‍റെ പേരിൽ ഇത്തവണ യുഡിഎഫും പ്രതിരോധത്തിലാണ്. 

12 മുതൽ 29 വരെയാണു സഭാ സമ്മേളനം. 12 മുതൽ 16 വരെയും 26 മുതൽ 29 വരെയുമായി 9 ദിവസമാകും സഭ സമ്മേളിക്കുക.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന സ്വകാര്യ സർവകലാശാല ബിൽ പിൻവലിച്ച് നിലവിലെ സർക്കാർ ഉത്തരവിറക്കിയിരുന്നു. പഴയ ബില്ലിലെ ചില വ്യവസ്ഥകളോട് കേന്ദ്രസർക്കാരും രാജ്ഭവനും സ്വകാര്യ സർവകലാശാലകളും എതിർപ്പ് അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. രാഷ്ട്രപതിയുടെ പരിഗണനയിലുള്ള സ്വകാര്യ സർവകലാശാല ബിൽ പിൻവലിക്കുമെന്നും യുഡിഎഫ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ സമ്മേളനത്തിൽ പുതിയ ബിൽ അവതരിപ്പിച്ചേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക