Image

കാനഡയിൽ വിമാനാപകടം: തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Published on 21 September, 2026
കാനഡയിൽ  വിമാനാപകടം: തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ രണ്ട്  വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

 

കാനഡയിൽ ഫ്ലൈറ്റ് ട്രെയ്നിംഗിനിടെയുണ്ടായ ദാരുണമായ വിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . തമിഴ്‌നാട്, പുതുച്ചേരി സ്വദേശികളായ മനോജ് ശിവകുമാർ, ശ്രീശരൻ തിരുജ്ഞാനസംബന്ധം എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ കോൺസുലാർ സഹായങ്ങളും കുടുംബത്തിന് ലഭ്യമാക്കുമെന്ന് കോൺസുലേറ്റ് എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി .

 

ഗോഫണ്ട്മീ (GoFundMe) സമാഹരണം

 

വിദ്യാർത്ഥികളുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാനും സംസ്കാര ചടങ്ങുകൾക്കുമായി കുടുംബാംഗങ്ങൾക്കായി ആരംഭിച്ച GoFundMe ഫണ്ട് റൈസിങ് കാമ്പെയ്ൻ പുരോഗമിക്കുന്നു .

ഗോഫണ്ട്മീ ലക്ഷ്യം: CAD 20,000

സമാഹരിച്ച തുക: CAD 20,695 (184 സംഭാവനകളിലൂടെ)

ഇതുവരെ പിന്തുണ നൽകിയ എല്ലാവർക്കും കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. ഈ ദുഃഖസമയത്ത് വിദ്യാർത്ഥികളുടെ കുടുംബത്തെ സഹായിക്കാൻ  ആഗ്രഹിക്കുന്നവർക്കായി ഫണ്ട് ശേഖരണ പേജ് ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

https://gofund.me/27919b771

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക