
ട്രിപ്പോളി| ലാന്‍ഡിംഗിനിടെ സ്വകാര്യ ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അഗ്‌നിക്കിരയായ സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ അറസ്റ്റില്‍. ലിബിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ മിസ്രാത്ത രാജ്യന്തര വിമാനത്താവളത്തിലായിരുന്നു സംഭവം.
വിമാനം ഓടിച്ചിരുന്ന പൈലറ്റും കോ-പൈലറ്റും മദ്യപിച്ചിരുന്നതായി പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ലിബിയയിലേക്കുള്ള വി ഐ പി യാത്രക്കാരെ കൂട്ടിക്കൊണ്ടുവരുന്നതിനായി യാത്രക്കാരില്ലാതെ പറന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി കത്തുകയായിരുന്നു.