
കൊച്ചി; വിദ്യാര്‍ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള സര്‍വ്വകലാശാല കൈകൊണ്ടിട്ടില്ലെന്ന് മന്ത്രി റോജി എം ജോണ്‍. വിദ്യാര്‍ഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത്. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് ഇപ്പോള്‍ നക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ കേരള സര്‍വകലാശാല നിയമിക്കുകയുണ്ടായി.
ഉപസമിതിയുടെ ചര്‍ച്ചയ്ക്ക് വേണ്ടി നിയമ സമിതി തയ്യാറാക്കിയ രേഖ മാത്രമാണ് അത്. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അയച്ച് അഭിപ്രായം കേട്ട്, വീണ്ടും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ മാര്‍ഗനിര്‍ദ്ദേശമായി കണക്കാക്കേണ്ടതുള്ളൂ. കാളപെറ്റെന്നു കേട്ട ഉടന്‍ ചിലര്‍ കയര്‍ എടുക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നയം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിരുദ്ധമായ ഒരു തീരുമാനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അത് യുഡിഎഫിന്റെ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി