
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം ടികെ കോളനിയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. നാല് പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിലമ്പൂരില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. വൈകുന്നേരം അഞ്ച് ഓടെയാണ് പൊടുന്നനെ വലിയ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. രണ്ട് പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവതിയും മലവെള്ളപ്പാച്ചിലില്‍ പെട്ടിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്.