Image

ജയ്‌ശങ്കർ യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കും (പിപിഎം)

Published on 20 September, 2026
ജയ്‌ശങ്കർ  യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കും (പിപിഎം)

യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ അടുത്തയാഴ്ച്ച ന്യൂ യോർക്കിൽ എത്തും. സെപ്റ്റംബർ 26നാണു അദ്ദേഹം പ്രസംഗിക്കുക.

ഒട്ടേറെ ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കുമെന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

സെപ്റ്റംബർ 22-26നു പൊതു ചർച്ചകളുടെ ഭാഗമായി ലോക നേതാക്കൾ അവർക്കു പറയാനുളള കാര്യങ്ങൾ പറയും. യുഎസ് കോൺഗ്രസ് റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേൽ 100% തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകിയിരിക്കെ അതിനു ഇരയാവാൻ ഇടയുള്ള ഇന്ത്യ യുഎന്നിൽ പ്രതിഷേധം അറിയിക്കുമെന്നു ഇന്ത്യൻ മാധ്യമങ്ങൾ പറഞ്ഞിരുന്നു.

Jaishankar set to visit New York for UNGA session

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക