Image

തിരഞ്ഞെടുപ്പിൽ ഫെഡറൽ ഇടപെടൽ ചെറുക്കാൻ ന്യൂസം 13 ബില്ലുകളിൽ ഒപ്പുവച്ചു (പിപിഎം)

Published on 20 September, 2026
തിരഞ്ഞെടുപ്പിൽ ഫെഡറൽ ഇടപെടൽ ചെറുക്കാൻ ന്യൂസം 13 ബില്ലുകളിൽ ഒപ്പുവച്ചു (പിപിഎം)

നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിൽ കാലിഫോർണിയയിൽ ഫെഡറൽ ഇടപെടൽ ഉണ്ടാവാതിരിക്കാൻ ഗവർണർ ഗവിൻ ന്യൂസം 13 ബില്ലുകൾ ഒപ്പുവച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.

തപാൽ വോട്ടിങ്ങിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ പ്രസിഡന്റ് ട്രംപ് ശ്രമിച്ചതുൾപ്പടെയുള്ള സംഭവ വികാസങ്ങൾ പരിഗണിച്ചാണ് ഈ നീക്കം.

തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ് എന്നിരിക്കെ തപാൽ ബാലറ്റുകൾ ആർക്കൊക്കെ നൽകണമെന്നു തപാൽ വകുപ്പിനു തീരുമാനിക്കാം എന്നൊരു ചട്ടം ട്രംപ് കൊണ്ടുവന്നതു സുപ്രീം കോടതി തള്ളിയിരുന്നു.

ന്യൂസം ഒപ്പുവച്ച ചട്ടങ്ങളിൽ പ്രധാനം ബാലറ്റുകളോ തിരഞ്ഞെടുപ്പ് രേഖകളോ പിരിച്ചെടുക്കയോ വോട്ടിംഗ് സാങ്കേതിക വിദ്യ തടയുകയോ ചെയ്യുന്നത് അതീവഗുരുതരമായ കുറ്റമാവും. അതു പോലെ, തപാൽ ബാലറ്റുകൾ നിയന്ത്രിക്കാൻ ആരോടെങ്കിലും നിർദേശിക്കുന്നതും കുറ്റകരമാവും.

സംസ്ഥാന ഉദ്യോഗസ്ഥന്മാർ ചട്ടലംഘനങ്ങൾ ഉടൻ തന്നെ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടതാണ്.

തപാൽ വോട്ട് നിയന്ത്രണത്തിനെതിരെ സുപ്രീം കോടതിയിൽ പോയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കാലിഫോർണിയ.

സംസ്ഥാനമൊട്ടാകെയുള്ള വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ചു നൽകണമെന്ന ട്രംപിന്റെ ആവശ്യവും കാലിഫോർണിയ എതിർത്തു.

Newsom signs 13 bills to resist federal meddling in election 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക