Image

സുപ്രീം കോടതി മൂലം യുഎസിനു ട്രില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായെന്നു ട്രംപ് (പിപിഎം)

Published on 20 September, 2026
സുപ്രീം കോടതി മൂലം യുഎസിനു ട്രില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായെന്നു ട്രംപ് (പിപിഎം)

താരിഫുകൾ, ജന്മാവകാശ പൗരത്വം എന്നിവ സംബന്ധിച്ചു യുഎസ് സുപ്രീം കോടതി നൽകിയ തീർപ്പുകളെ പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു വിമർശിച്ചു. യുഎസിനു ട്രില്യൺ കണക്കിനു ഡോളറിന്റെ നഷ്ടം ഉണ്ടായെന്നും പൗരത്വം നിർണയിക്കുന്ന രീതി തന്നെ കോടതി മാറ്റിക്കളഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ ആറു മാസത്തിനിടെ കോടതി എടുത്ത തീരുമാനങ്ങൾ തെറ്റാണ്, രാഷ്ട്രീയ പ്രേരിതമാണ്, അപഹാസ്യമാണ്. "അതുകൊണ്ടു അമേരിക്കയ്ക്കു ട്രില്യൺ കണക്കിനു ഡോളർ നഷ്ടമുണ്ടായി. നമ്മുടെ രാജ്യത്തു ആളുകൾ പൗരത്വം നേടുന്നത് എങ്ങിനെയെന്ന രീതി എന്നേക്കുമായി നശിപ്പിച്ചു.

"അമേരിക്കയുടെ ജീവിതത്തിൽ ദുഖകരമായ അധ്യായമായി ഇത്. പക്ഷെ നമ്മൾ ഇതിനെയും അതിജീവിക്കും."  

ട്രംപിന്റെ നയപരിപാടികൾ പലതും കോടതികളിൽ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കെയാണ് ഈ പ്രസ്താവം.

ഫെബ്രുവരിയിൽ സുപ്രീം കോടതി ട്രംപിന്റെ തീരുവ നയം ഒട്ടുമിക്കവാറും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. അടിയന്തര നിയമങ്ങളുടെ പേരിൽ തീരുവ ചുമത്താൻ ട്രംപിന് അധികാരമില്ലെന്നു കോടതി വിധിച്ചു. അതോടെ തീരുവ നൽകിയവർക്കു അത് തിരിച്ചു കൊടുക്കേണ്ടി വന്നു. ഏതാണ്ട് $100 ബില്യൺ റീഫണ്ട് ചെയ്തെന്നു യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറയുന്നു. പുറമെ $128 ബില്യൺ കൂടി പരിഗണനയിലുണ്ട്.

ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ശ്രമവും കോടതി തടഞ്ഞു.

വ്യാപാരം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലും ട്രംപിന്റെ നയങ്ങൾ കോടതിയിൽ വെല്ലുവിളി നേരിടുന്നുണ്ട്.

Trump hits out at US Supreme Court over tariffs, birthright citizenship 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക