
പ്രസിഡന്റ് ട്രംപ് നിരോധിച്ച റിപ്പോർട്ടർമാർക്കു വൈറ്റ് ഹൗസിൽ വീണ്ടും പ്രവേശനം അനുവദിക്കണമെന്ന് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സി എൻ എൻ, എം എസ് നൗ, പൊളിറ്റിക്കോ റിപ്പോർട്ടർമാരെ നിരോധിച്ചത് ഫസ്റ്റ് അമെൻഡ്മെന്റിന്റെ ലംഘനമാണെന്നു പ്രസിഡന്റ് ജാക്കി ഹെൻറിക് ചൂണ്ടിക്കാട്ടി.
മൂന്നു റിപ്പോർട്ടർമാരെയും വൈറ്റ് ഹൗസിൽ തടഞ്ഞത് ഹെൻറിക് ചൂണ്ടിക്കാട്ടി.
ഈ മൂന്നു സ്ഥാപനങ്ങളിൽ ഒതുങ്ങി നിൽക്കുന്നതല്ല ഇതിന്റെ പ്രത്യാഘാതം എന്നു അവർ പറഞ്ഞു. "ഒരു വാർത്താ മാധ്യമത്തെ നിരോധിക്കാൻ ഉപയോഗിക്കുന്ന വാദം തന്നെ മറ്റു മാധ്യമങ്ങൾക്കും എതിരെ ഭാവിയിൽ ഉപയോഗിക്കാം.
"അമേരിക്കൻ ജനതയ്ക്കു അവർ തിരഞ്ഞെടുത്തു അധികാരത്തിൽ കയറ്റിയവരെ വിലയിരുത്താൻ സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. അധികാരത്തിലുള്ളവർ മാധ്യമങ്ങളെ വിലയിരുത്തുന്നത് എങ്ങിനെയെന്നത് വിഷയമല്ല."
ഒരിക്കൽ അനുമതി നൽകിയ റിപ്പോർട്ടറെ തടയാൻ നിയമം ഗവൺമെന്റിനു അനിയന്ത്രിത അധികാരമൊന്നും നൽകിയിട്ടില്ല. കോടതികൾ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങളുടെ സഹപ്രവർത്തകർക്ക് ഉടൻ തന്നെ പ്രവേശനം നൽകണമെന്നു അസോസിയേഷൻ ആവശ്യപ്പെടുന്നു."
പൊളിറ്റിക്കോ ഫസ്റ്റ് അമെൻഡ്മെന്റ് അവകാശങ്ങൾ ഊർജിതമായി സംരക്ഷിക്കുമെന്നു ഗ്ലോബൽ എഡിറ്റർ-ഇൻ-ചീഫ് ജോനാഥൻ ഗ്രീൻബെർഗർ പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവർത്തനം തുടരാൻ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നു എം എസ് നൗ വ്യക്തമാക്കി. ഭരണഘടനാ ലംഘനമാണ് ട്രംപ് നടത്തിയതെന്നു സി എൻ എൻ ചൂണ്ടിക്കാട്ടി.
WHCA says Trump media ban violates First Amendment