
വൈകീട്ട് കാണാതായ നാലര വയസ്സുകാരനായി തിരച്ചിൽ നടത്തുന്നതിനിടെ കണ്ടെത്തിയത് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ. ബാലരാമപുരം കോട്ടുകാൽക്കോണത്ത് വാറുവിളാകത്ത് വീട്ടിൽ ദിലീപ്-ശ്രുതി ദമ്പതിമാരുടെ മകൻ ദീപക്കിനെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വൈകീട്ടുമുതൽ കുട്ടിയെ കാണാതായതിനെ തുടർന്ന് ആറുമണിയോടെ വീട്ടുകാർ ബാലരാമപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് പരിശോധനയും തിരച്ചിലും ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടിയെ കാണാതായ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിലാണ് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.