
ചങ്ങനാശേരി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മന്ത്രി എന്‍ എസ് എസ് ആസ്ഥാനത്ത് എത്തിയത്. ജനറല്‍ സെക്രട്ടറി സഞ്ചരിച്ചിരുന്ന കാറും ടെമ്പോയും പന്തളം കുരമ്പാലയില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുകുമാരന്‍ നായരെ കാണാന്‍ മന്ത്രി എത്തിയത്. ഏകദേശം 20 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.
ഇന്നലെ രാവിലെ മന്ത്രി പി സി വിഷ്ണുനാഥും പെരുന്നയിലെത്തി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.