
കൊച്ചി: പാലാരിവട്ടത്ത് യുവതികളെ വിവസ്ത്രരാക്കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരു പ്രതിയെയുമാണ് പിടികൂടിയത്. ഇനി ഒരു പ്രതിയെ കൂടി പിടികൂടാന്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടുന്നു പാലാരിവട്ടത്ത് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സ്വര്‍ണവും മൂന്ന് ലക്ഷത്തിലധികം വില വരുന്ന മൊബൈല്‍ ഫോണും 1,20,000 രൂപയും കവരുകയായിരുന്നു. യുപിഐ വഴി പന്ത്രണ്ടായിരം രൂപയും മോഷ്ടാക്കള്‍ കൈക്കലാക്കിയെന്നാണ് ലഭിക്കുന്ന വിവരം.