Image

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

Published on 19 September, 2026
മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകന്റെ വിവാഹത്തിന് മുൻ ഭാര്യയ്‌ക്കൊപ്പമെത്തി മുൻ മന്ത്രി കെ.ബി ​ഗണേഷ് കുമാർ.  1994 മെയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. അതിൽ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

മനീഷ എതിരാജാണ് ആദിത്യ കൃഷ്ണൻ തമ്പിയുടെ വധു. തമിഴ്നാട് സ്വദേശിനിയാണ് മനീഷ എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ ദിവസം കോയമ്പത്തൂർ ജെന്നീസ് റസിഡൻസിയിലാണ് നടന്നത്. വിവാഹത്തിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

മുൻ ഭാര്യയ്‌ക്കും മക്കൾക്കും ഒപ്പമുള്ള ​ഗണേഷ് കുമാറിന്റെ ഒരു കുടുംബഫോട്ടോ വളരെ നാളുകൾക്കുശേഷമാണ് പുറത്ത് വരുന്നത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ഭാര്യ-ഭർത്താവ് എന്ന ലേബലുകൾ അഴിച്ചുവെച്ചുവെങ്കിലും മക്കൾക്ക് വേണ്ട സമയങ്ങളിൽ ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്

 വിവാഹമോചനത്തിനു ശേഷം ഗണേഷ് കുമാർ 2014ൽ ബിന്ദു മേനോനെ വിവാഹം കഴിച്ചു. 

മകന്‍റെ വിവാഹചടങ്ങിൽ പിണക്കങ്ങളെല്ലാം മറന്ന് യാമിനിയും ഗണേഷും ഒന്നിച്ചത് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. 

അതേസമയം മകന്റെ വിവാഹത്തിന് അധികം ആളുകളെ ക്ഷണിക്കാൻ കഴിയാത്തതിനാൽ കേരളത്തിൽ ഒരു ​ഗംഭീര വിവാഹ സൽക്കാരം ​ഗണേഷ് കുമാറും കുടുംബവും ഒരുക്കിയിരുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും നിർമാതാവ് ആന്‍റണി പെരുമ്പാവൂർ ,  സംവിധായകരായ ജീത്തു ജോസഫ്, ഷാജി കൈലാസ്, നടി ആനി, കൃഷ്ണപ്രഭ, മണിയൻ പിള്ള രാജു, ഗോകുൽ സുരേഷ്  തുടങ്ങി  മലയാള സിനിമാ രം​ഗത്ത് നിന്നുള്ളവരും  വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക