
ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി. ലോകമെമ്പാടുമുള്ള പ്രവാസി കേരളീയ സമൂഹത്തിൻ്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്‌തുവെന്ന് വിഡി സതീശന്‍ തൻ്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിൽ കുറിച്ചു.
കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നുവെന്നും നയതന്ത്ര സഹായം, വേഗത്തിലുള്ള പരാതി പരിഹാരം എന്നിവയുൾപ്പെടെ പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി സമൂഹത്തിൻ്റെ ക്ഷേമം ഇപ്പോഴും തങ്ങളുടെ മുൻഗണനയാണെന്നും സതീശൻ എക്‌സിൽ കൂട്ടിച്ചേർത്തു.യോഗത്തിനിടെ മുഖ്യമന്ത്രി കഥകളി രൂപത്തിൻ്റ പ്രതിമ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.
ഇന്ന് രാവിലെ കേരളത്തിലെ മുഖ്യമന്ത്രിയായ വിഡി സതീശനുമായി കൂടിക്കാഴ്‌ച നടത്താന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രവാസികളുടെ ക്ഷേമത്തെ കുറിച്ചാണ് ചർച്ച പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഡോ. എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.