Image

പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം, ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

Published on 19 September, 2026
പരീക്ഷാ ക്രമക്കേട്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം, ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്‍റെ ഭാഗമായി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി. 

പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യാൻ അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് എത്തണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ക്രൈംബ്രാഞ്ച്.

 ആസൂത്രണ ബോര്‍ഡിലെ പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പി എസ് സിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പിഎസ് സി നിലപാടെടുത്തിരുന്നു. നിയമസഭാ പെറ്റീഷന്‍ സമിതി വിളിച്ചപ്പോള്‍ കമ്മീഷന്‍ സെക്രട്ടറി പോകേണ്ടതില്ലെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പി എസ് സിയുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക