Image

മാസപ്പടി കേസില്‍ ധൈര്യമുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു: എ.കെ. ബാലന്‍

Published on 19 September, 2026
 മാസപ്പടി കേസില്‍ ധൈര്യമുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു: എ.കെ. ബാലന്‍

 

പാലക്കാട്: മാസപ്പടി കേസില്‍ ധൈര്യമുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. എഫ്‌ഐആര്‍ ഇട്ടില്ലെങ്കില്‍ അതിനര്‍ഥം പിണറായി കുറ്റക്കാരനല്ല.

എഫ്‌ഐആര്‍ ഇട്ടാല്‍ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. ഞങ്ങള്‍ എഫ്‌ഐആര്‍ ഇടാന്‍ വെല്ലുവിളിക്കുകയാണ്. ഈ കേസില്‍ വിജിലന്‍സുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എ.കെ. ബാലന്‍ പറഞ്ഞു.

ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകര്‍ക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കും. പിണറായി വെള്ളത്തിന് മുകളില്‍ തല ഉയര്‍ത്തി നില്‍ക്കും. മറ്റുള്ളവര്‍ വെള്ളത്തില്‍ മുങ്ങും. എഫ്‌ഐആര്‍ ഇട്ടാല്‍ കുടുങ്ങുന്നത് യുഡിഎഫ് നേതാക്കളാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.

പി. ജയരാജനെയും രാജേഷിനെയും സെക്രട്ടേറിയേറ്റില്‍ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസായെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക