
ശ്രീകൃഷ്ണപുരം: ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തോട്ടര എല്‍. പി. സ്‌കൂളിനു സമീപം കോട്ടയില്‍ രാജന്‍-ദീപ മകന്‍ ദമ്പതിമാരുടെ ദില്‍രാജ് ആണ് മരിച്ചത്. 16 വയസായിരുന്നു.
കരിമ്പുഴയിലെ ടര്‍ഫില്‍ കൂട്ടുകാരുമായി ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ദില്‍രാജ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ മാങ്ങോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.