Image

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവര്‍ മരിച്ചു; നിയന്ത്രണം വിട്ട ലോറി മീഡിയനില്‍ ഇടിച്ചു നിര്‍ത്തി

Published on 19 September, 2026
 ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവര്‍ മരിച്ചു; നിയന്ത്രണം വിട്ട ലോറി മീഡിയനില്‍ ഇടിച്ചു നിര്‍ത്തി

ആലുവ: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയിലെ ഡ്രൈവര്‍ ദേഹാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് പുലര്‍ച്ചെ ദേശീയ പാതയില്‍ ആലുവ പുളിഞ്ചുവട് ജംഗ്ഷനിലാണ് അപകടം.

നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മീഡിയനിലിടിച്ച് നിര്‍ത്തിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ചാലക്കുടി സ്വദേശി പ്രഹ്ളാദനെ (55) ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക