Image

അങ്കമാലിയില്‍ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയില്‍, നാടുവിട്ടത് രണ്ടുദിവസം മുമ്പ്

Published on 19 September, 2026
 അങ്കമാലിയില്‍ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയില്‍, നാടുവിട്ടത് രണ്ടുദിവസം മുമ്പ്

 

അങ്കമാലി: ബന്ധുക്കളായ യുവതിയെയുംയുവാവിനെയുംട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.

കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 1:45 നാണ് അങ്കമാലിയില്‍ അപകടം നടന്നത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു വരാന്‍ കാരണം എന്നത് വ്യക്തമല്ല. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക