Image

ഏഴിമല നാവിക അക്കാദമിയില്‍ ഗുരുതര സുരക്ഷാവീഴ്ച; വ്യാജരേഖകള്‍ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയില്‍

Published on 19 September, 2026
 ഏഴിമല നാവിക അക്കാദമിയില്‍ ഗുരുതര സുരക്ഷാവീഴ്ച; വ്യാജരേഖകള്‍ കാണിച്ച് ജോലിചെയ്തിരുന്ന ബംഗ്ലാദേശുകാരന്‍ പിടിയില്‍


പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ബംഗ്ലാദേശ് പൗരന്‍ പിടിയില്‍. കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന മുര്‍ഷിദാബാദ് നബാഗ്രാം സ്വദേശി അനില്‍ സോറന്റെ മകന്‍ ബിപ്‌ലോബ് സോറനെ (32) ആണ് പിടികൂടിയത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റും ഇല്ലാതെ പണിയെടുക്കുന്നതിനിടെയാണ് നാവികസേനാ അധികൃതര്‍ പിടികൂടിയത്.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശ് പൗരനെ നാവിക അക്കാദമി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യംചെയ്തു. നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം ബിപ്‌ലോബ് സോറനെ പയ്യന്നൂര്‍ പോലീസിന് കൈമാറി. പയ്യന്നൂര്‍ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്‌ഐആര്‍ഇട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക