
യുഎസ് ജനപ്രതിനിധി സഭയിൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്താനുള്ള ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ഏക ഇന്ത്യൻ അമേരിക്കൻ അംഗം രാജാ കൃഷ്ണമൂർത്തി ആണെന്നു വെളിപ്പെടുത്തൽ. ഇന്ത്യക്കും ദോഷമുണ്ടാക്കാവുന്ന ബില്ലിനെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നു അനുകൂലിച്ച ഏക ഇന്ത്യക്കാരനും അദ്ദേഹമാണ്. യുക്രൈനു വേണ്ടിയാണു ബില്ലിനെ അനുകൂലിച്ചത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന അഞ്ചു രാജ്യങ്ങളുടെ മേൽ 100% തീരുവ ചുമത്താൻ പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്നതാണ് ബിൽ. ചൈനയും ഇന്ത്യയുമാണ് അതിൽ പ്രധാന രാജ്യങ്ങൾ.
ഹൗസിൽ ആറു ഇന്ത്യൻ അമേരിക്കൻ അംഗങ്ങളുണ്ട്. എല്ലാവരും ഡെമോക്രാറ്റുകൾ. റോ ഖന്ന, ആമി ബെറ, പ്രമീള ജയപാൽ, ശ്രീ തനെദാർ, സുഹാസ് സുബ്രമണ്യം എന്നിവർ പാർട്ടി നയം അനുസരിച്ചു ബില്ലിനെ എതിർത്തു. 262-159 ഭൂരിപക്ഷത്തിലാണ് ബുധനാഴ്ച്ച ബിൽ പാസായത്.
മാർച്ചിൽ സെനറ്റ് പ്രൈമറിയിൽ തോറ്റ കൃഷ്ണമൂർത്തി അടുത്ത ജനുവരിയിൽ ഹൗസിൽ നിന്നും വിരമിക്കും.
Krishamoorthi supported bill that can harm India