
ഓസ്‌ട്രേലിയയിൽ പഠിക്കാൻ എത്തുന്ന വിദേശീയർ പങ്കാളികളെയോ മക്കളെയോ കൊണ്ടുവരാൻ പാടില്ലെന്നു നിയമം വരുന്നു. താത്കാലിക വിസകളിൽ വരുന്ന കുടിയേറ്റക്കാർ വിസ മാറുന്നതിനു ചട്ടങ്ങൾ കർശനമാക്കുമെന്നും ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ അറിയിച്ചു.
ഈ കാര്യങ്ങൾ ആഭ്യന്തര മന്ത്രി ടോണി ബുർക്ക് പ്രഖ്യാപിക്കും എന്നാണ് എ ബി സി ന്യൂസ് പറഞ്ഞത്. ഇപ്പോൾ അനുവദിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 300,000 ആണെങ്കിൽ 2028 മുതൽ അത് 225,000 ആയി കുറയ്ക്കും.
നിലവിലുള്ള നിയമം അനുസരിച്ചു വിദേശവിദ്യാർഥികളുടെ ഭാര്യമാർക്കും ഭർത്താക്കന്മാർക്കും ഓസ്‌ട്രേലിയയിൽ ജോലി ചെയ്യാം. 18 വയസിനു താഴെയുള്ള മക്കളെ കൊണ്ടുവരികയും ചെയ്യാം.
തീവ്രവലതു പക്ഷ വൺ നേഷൻ പാർട്ടി അഭിപ്രായ വോട്ടെടുപ്പുകളിൽ ഉണ്ടാക്കിയ മുന്നേറ്റമാണ് ഭരണ ലേബർ പാർട്ടിയുടെ ഈ നയം മാറ്റത്തിനു കാരണം. മൂന്നു വർഷം കൊണ്ടു കുടിയേറ്റക്കാരുടെ എണ്ണം 750,000 ആയി പരിമിതപ്പെടുത്തുമെന്നു വൺ നേഷൻ വാഗ്ദാനം ചെയ്തിരുന്നു.
ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കു സമാനമായ 'ഓസ്‌ട്രേലിയ ഫസ്റ്റ്' നയം പ്രഖ്യാപിച്ച പാർട്ടിയാണ് വൺ നേഷൻ.
Australia to bar foreign students from bringing partners, children