Image

ഫ്‌ലോറിഡയില്‍ ഫെന്റനൈല്‍ കടത്ത് കേസ്: യുവതിക്ക് 15 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 18 September, 2026
ഫ്‌ലോറിഡയില്‍ ഫെന്റനൈല്‍ കടത്ത് കേസ്: യുവതിക്ക് 15 വര്‍ഷം തടവ്

ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ നേപ്പിള്‍സില്‍ 20,000ത്തോളം ആളുകളെ കൊല്ലാന്‍ പര്യാപ്തമായ അളവില്‍ ഫെന്റനൈല്‍ കൈവശം വെച്ച കേസില്‍ യുവതിക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. യുസ്‌ബെല്‍കിന്‍ ക്ലെമെന്റെ-വെഗ (40) എന്നയാള്‍ക്കാണ് ബുധനാഴ്ച കോടതി ശിക്ഷ വിധിച്ചത്. ഇതില്‍ കുറഞ്ഞത് 7 വര്‍ഷം അവള്‍ തടവ് ശിക്ഷ അനുഭവിക്കണം.

17,000ത്തിലധികം പേരെ കൊല്ലാന്‍ തികയുന്ന 34.1 ഗ്രാം ഭാരമുള്ള 318 ഫെന്റനൈല്‍ ഗുളികകള്‍, മെത്താംഫെറ്റാമൈന്‍, 13,380 ഡോളര്‍ പണം എന്നിവയാണ് പിടിച്ചെടുത്തത്,

ഫെന്റനൈല്‍ കടത്ത്, മയക്കുമരുന്ന് വില്‍പന എന്നീ കുറ്റങ്ങള്‍ കോടതിയില്‍ തെളിഞ്ഞു.

കുട്ടികള്‍ കളിക്കുന്ന പാര്‍ക്കിന് എതിര്‍വശത്തുള്ള ഒരു വീട്ടില്‍ 2024 ഓഗസ്റ്റ് 14-നാണ് ഡെറ്റക്റ്റീവുകള്‍ റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മൈക്കല്‍ റൗള്‍ ഫെലിപ് ബെര്‍ണലിന്റെ കേസ് കോടതിയുടെ പരിഗണനയിലാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക