
സുല്‍ത്താന്‍ ബത്തേരി: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്. വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചകേസിലാണ് കഴിഞ്ഞദിവസം ആന്റോ അഗസ്റ്റിനെ എക്സൈസ് കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തത്.റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന്മാനന്തവാടി ജില്ലാ ജയിലില്‍ കഴിയുകയാണ് ആന്റോ.
അര്‍ജന്റീന ടീമിനെകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ വീട്ടില്‍ പരിശോധന നടത്തവെയാണ്ബുധനാഴ്ച്ച വയനാട്ടിലെ വീട്ടില്‍നിന്ന് 67 ലിറ്ററിലധികം മദ്യശേഖരം പോലീസ് കണ്ടെത്തിയത്.43 ലിറ്റര്‍ വിദേശ മദ്യം, 4.824 ലിറ്ററോളം വിദേശനിര്‍മിതവൈന്‍, അഞ്ചര ലിറ്റര്‍ കേരള നിര്‍മിത വൈന്‍, 860 മില്ലി ലിറ്റര്‍ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് കേസെടുക്കുകയും കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഫീസിലെത്തി ആന്റോയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.