Image

വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം, സമീപത്ത് പിക്കപ്പ് വാന്‍; സംഭവം തൃശ്ശൂരില്‍, ദുരൂഹത

Published on 18 September, 2026
 വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം, സമീപത്ത് പിക്കപ്പ് വാന്‍; സംഭവം തൃശ്ശൂരില്‍, ദുരൂഹത

വടക്കാഞ്ചേരി: തൃശ്ശൂര്‍മച്ചാട് വനത്തിലെ വട്ടായി വെള്ളച്ചാട്ടത്തിനുസമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം ഉദുവടിയുള്ള മഞ്ഞക്കാട്ടുതൊടി ബാബുവിന്റേതാണ് മൃതദേഹം.

ബന്ധുക്കളെത്തി മൃതദേഹംതിരിച്ചറിഞ്ഞു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കിള്ളിമംഗലം സ്വദേശി ഖാദര്‍ എന്ന കരാറുകാരന്റെ പിക്കപ്പ് വാന്‍ ഡ്രൈവറായിരുന്നു മരിച്ച ബാബു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്നുതന്നെ പിക്കപ്പ് വാനും കണ്ടെത്തിയിട്ടുണ്ട്.

മുണ്ടൂരില്‍ ഖാദറിന്റെ പ്രവൃത്തിസ്ഥലത്തായിരുന്ന ബാബുവിനെ വ്യാഴാഴ്ചകാണാതായതായി പേരാമംഗലം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക