Image

ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹര്‍ജി ഒഡീഷ സര്‍ക്കാര്‍ തള്ളി

പി പി ചെറിയാന്‍ Published on 18 September, 2026
ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും കൊലപാതകം: ദാര സിംഗിന്റെ മോചന ഹര്‍ജി ഒഡീഷ സര്‍ക്കാര്‍ തള്ളി

ന്യൂഡല്‍ഹി : ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് ചെറിയ മക്കളെയും ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ദാര സിംഗിന്റെ അകാല മോചന ഹര്‍ജി സെപ്തംബര് 17 വ്യാഴാഴ്ച ഒഡീഷ സര്‍ക്കാര്‍ തള്ളി.

ഹര്‍ജി തള്ളിക്കളഞ്ഞ ഒഡീഷണ സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യാന്‍   രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്ന ദാര സിംഗ് (റബീന്ദ്ര കുമാര്‍ പാല്‍) നല്‍കിയ ജാമ്യാപേക്ഷയും ശിക്ഷാ ഇളവ് ഹര്‍ജിയുമാണ് ഒഡീഷ സര്‍ക്കാര്‍ നിരസിച്ചത്.

1999 ജനുവരി 22-ന് രാത്രി ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ പത്ത് വയസ്സുകാരനായ ഫിലിപ്പ്, ആറ് വയസ്സുകാരനായ തിമോത്തി എന്നീ രണ്ട് മക്കളും ഉറങ്ങിക്കിടന്ന സ്റ്റേഷനറി വാനില്‍ വെച്ച് തീവെച്ച് കൊല ചെയ്യപ്പെട്ടത്. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിനും ഞെട്ടലിനും ഇടയാക്കിയ സംഭവമായിരുന്നു ഇത്.

ഈ ക്രൂരകൃത്യത്തിന് നേതൃത്വം നല്‍കിയ ദാര സിംഗിനെ പിന്നീട് കോടതി ജീവപര്യന്തം തടശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഇയാളുടെ മോചനത്തിനായി സമര്‍പ്പിച്ച അപേക്ഷയാണ് ഇപ്പോള്‍ ഒഡീഷ സര്‍ക്കാര്‍ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക