Image

മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കില്‍ (84) അന്തരിച്ചു.

പി പി ചെറിയാന്‍ Published on 18 September, 2026
മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കില്‍ (84) അന്തരിച്ചു.

അരിസോണ:അരിസോണയില്‍ നിന്നുള്ള മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കില്‍ (84) അന്തരിച്ചു. ബുധനാഴ്ച നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അരിസോണയിലെ ജലനയങ്ങള്‍ രൂപീകരിക്കുന്നതിലും, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്. മൂന്ന് പതിറ്റാണ്ടോളമാണ് അദ്ദേഹം യു.എസ് കോണ്‍ഗ്രസില്‍ സേവനമനുഷ്ഠിച്ചത്. 2018-ല്‍ അന്തരിച്ച സെനറ്റര്‍ ജോണ്‍ മെയ്കെന്റെ ഒഴിവിലേക്ക് കുറഞ്ഞ കാലത്തേക്ക് കൂടി അദ്ദേഹം സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡെന്‍ഷ്യ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറോടെ അദ്ദേഹം പൊതുജീവിതത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറിയിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക