Image

വാടക ഹെലികോപ്റ്ററിന്റെ കരാര്‍ ശനിയാഴ്ച അവസാനിക്കും; തീരുമാനമെടുക്കാതെ സര്‍ക്കാര്‍

Published on 18 September, 2026
 വാടക ഹെലികോപ്റ്ററിന്റെ കരാര്‍ ശനിയാഴ്ച അവസാനിക്കും; തീരുമാനമെടുക്കാതെ സര്‍ക്കാര്‍

 

തിരുവനന്തപുരം: പൊലിസിനു വേണ്ടി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാര്‍ ശനിയാഴ്ച അവസാനിക്കും. കരാര്‍ പുതുക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയെങ്കിലും സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

ചിപ്‌സണ്‍ കമ്പനിയും സംസ്ഥാന പൊലിസ് മേധാവിയും തമ്മിലാണ് കരാര്‍ നിലനിന്നിരുന്നത്. പ്രതിമാസം 80 ലക്ഷം രൂപയാണ് ഹെലികോപ്റ്റര്‍ വാടക. ഈ തുകയ്ക്ക് 25 മണിക്കൂര്‍ യാത്ര ചെയ്യാന്‍ സാധിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൊലിസിന്റെ ഹെലികോപ്റ്ററില്‍ ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്നത്. കരാര്‍ പുതുക്കിയില്ലെങ്കില്‍ പുതിയ ടെന്‍ഡര്‍ നടപടിയിലേക്ക് പോകേണ്ടിവരും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക