Image

എംഡിഎംഎ കേസ്: കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

Published on 18 September, 2026
 എംഡിഎംഎ കേസ്: കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

 

മലപ്പുറം: എംഡിഎംഎ കേസില്‍ കോളജ് അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. മമ്പാട് എംഇഎസ് കോളജിലെ ഗസ്റ്റ് അധ്യാപകന്‍ സുഹൈല്‍, റീന, വിവേക്, സുബ്രഹ്മണ്യന്‍ എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ സുഹൈല്‍ മോങ്ങം സ്വദേശിയും മൂന്നുവര്‍ഷമായി മമ്പാട് എംഇഎസ് കോളജിലെ ഗസ്റ്റ് അധ്യാപകനുമാണ്. സുഹൈല്‍ വിദ്യാര്‍ഥികള്‍ക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട് നാലുപേരും പിടിയിലായത്.

സുബ്രഹ്മണ്യനാണ് എംഡിഎംഎയും കഞ്ചാവുമായി ആദ്യം പിടിയിലായത്. ഇയാളുടെ ഫോണും പണമിടപാടുകളും പരിശോധിച്ചതോടെ സുഹൈലുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ സുഹൈലും പിടിയിലായി. മറ്റുപ്രതികളായ റീന, വിവേക് എന്നിവര്‍ക്ക് പണം വാങ്ങി എംഡിഎംഎ വിതരണംചെയ്തിരുന്നത് സുഹൈലായിരുന്നുവെന്നും പൊലിസ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക