
കോട്ടയം: മണിമല കുറിക്കാട്ടൂരിലെ യുവാവിന്റ മരണം കൊലപാതകമാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തില്‍ പഞ്ചായത്ത് മെമ്പര്‍ അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു.
മണിമല പഞ്ചായത്ത് അംഗം ജോജി ജോണ്‍, നിഖില്‍ അയ്യപ്പന്‍, ഷൈബില്‍ സാം, അമല്‍ രാജ്, ജോബിന്‍ രാജന്‍, കിരണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പാട്ടുപാടി വൈക്കുന്നേല്‍ ഷിബു ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ബുധനാഴ്ചയാണ് ഷിബുവിനെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ജോജിയുടെ നേതൃത്വത്തിലെ സംഘം ഷിബുവിനെയും സുഹൃത്തിനെയും മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ജോജിയുടെ രോഗിയായ അമ്മയെ മരിച്ച ഷിബുവും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചതിനായിരുന്നു മര്‍ദനമെന്ന് പൊലിസ് പറയുന്നു. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം തുടങ്ങി.