Image

മെസിയെ മറയാക്കിയുള്ള തട്ടിപ്പ്; മുന്‍ കായിക മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യും, റിപ്പോര്‍ട്ടര്‍ കമ്പനിയില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ ഹാജരാക്കും

Published on 18 September, 2026
 മെസിയെ മറയാക്കിയുള്ള തട്ടിപ്പ്; മുന്‍ കായിക മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യും, റിപ്പോര്‍ട്ടര്‍ കമ്പനിയില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ ഹാജരാക്കും

കൊച്ചി: മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസില്‍ മുന്‍ കായിക മന്ത്രിയെ ഉടന്‍ ചോദ്യം ചെയ്യും. മുന്‍ മന്ത്രി അബ്ദുറഹ്മാനെ കൂടാതെ ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

അതേസമയം റിപ്പോര്‍ട്ടര്‍ കമ്പനിയില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്പി വിക്രമന്റെ നേതൃത്തില്‍ രേഖകളുടെ പരിശോധന തുടങ്ങി. ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നല്‍കും. മുന്‍ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷം ജിസിഡിഎയും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക