
വയൊമിങ്ങിൽ സിഖ് ട്രക്ക് ഡ്രൈവറെ കത്തിക്കു കുത്തിയതിനെ കോൺഗ്രസ് അംഗം റെപ്. രാജാ കൃഷ്ണമൂർത്തി അപലപിച്ചു. സിഖുകാർക്കും ദക്ഷിണേഷ്യക്കാർക്കും എതിരെ ഉയരുന്ന വിദ്വേഷം തടയേണ്ടതുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്വേഷ അക്രമം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാവണം. "ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെ വിദ്വേഷം പരത്തുന്നവർ അതു നിർത്തണം. അക്രമം നടത്തുന്നവർക്കെതിരെ നടപടി ഉണ്ടാവണം."
സിഖ് ട്രക്ക് ഡ്രൈവറുടെ ചിത്രം വച്ച് ആ സമൂഹത്തിനെതിരെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പോസ്റ്റർ ഇറക്കിയത് അടുത്തിടെയാണ്.
വിദ്വേഷത്തിനും അക്രമത്തിനും എതിരെ ഒന്നിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. "അമേരിക്ക ഇതിനേക്കാൾ നന്നായിരിക്കണം."
കുത്തേറ്റ ഡ്രൈവർ പൂർണ സുഖം പ്രാപിക്കട്ടെയെന്നു അദ്ദേഹം ആശംസിച്ചു.
Krishnamoorthi condemns stabbing of Sikh truck driver in Wyoming