Image

പവര്‍കട്ട്; കൂത്താട്ടുകളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധം

Published on 17 September, 2026
 പവര്‍കട്ട്; കൂത്താട്ടുകളത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധം

 

കൂത്താട്ടുകുളം: അപ്രഖ്യാപിത പവര്‍കെട്ടിനെതിരെ സിപിഐ കൂത്താട്ടുകുളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ബുധനാഴ്ച രാത്രി ഏഴോടെയാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

സമരം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രന്‍, പി.എം. ഷൈന്‍, കെ. രാജു, എ.കെ. ദേവദാസ് എന്നിവര്‍ സംസാരിച്ചു. ബാബു വര്‍ഗീസ്, ജിഷ്ണു അനിരുദ്ധ്, കെ.എ. എബി, പി.ആര്‍. സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കി.

അതേസമയം, കേരളത്തില്‍ പവര്‍ കട്ട് തുടരുകയാണ്. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ നിയന്ത്രണത്തില്‍ എത്താനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക