Image

ഓപ്പറേഷന്‍ തൂഫാന്‍; തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

Published on 17 September, 2026
 ഓപ്പറേഷന്‍ തൂഫാന്‍; തൊടുപുഴ മുന്‍ നഗരസഭ ചെയര്‍മാന്‍ അറസ്റ്റില്‍

തൊടുപുഴ: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ആളൊഴിഞ്ഞ സ്ഥലത്ത് സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പൊലിസ് എത്തിയപ്പോഴേക്കും ഇയാള്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ലഹരി ഉപയോഗിക്കാന്‍ ഉപയോഗിച്ചതായി കരുതുന്ന സിറിഞ്ച് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇയാളുടെ പക്കല്‍നിന്ന് കണ്ടെത്തിയതായും പൊലിസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താനായിട്ടില്ല.

സംഭവസമയത്ത് ഒരു സുഹൃത്തും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് അംഗമാണ് സനീഷ് ജോര്‍ജ്. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ച് ജയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക